കിനാവള്ളിക്ക് മികച്ച പ്രതികരണം; വിശേഷങ്ങളുമായി സംവിധായകനും നായികയും

പുതുമുഖങ്ങൾക്കൊപ്പം ചേർന്ന് സംവിധായകൻ സുഗീത് ഒരുക്കിയ കിനാവള്ളിക്ക് പ്രേക്ഷകരുടെ മികച്ച സ്വീകരണം. സുഗീതും ഹരീഷ് കണാരനുമൊഴികെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഭൂരിഭാഗവും നവാഗതരാണ്. ഹൊറർ പശ്ചാത്തലത്തിൽ രസകരമായ ഒരു കള്ളക്കഥ പറയുന്ന സിനിമ മലയാളത്തിൽ വീണ്ടും പുതുമുഖ തരംഗമൊരുക്കുമെന്നാണ് പ്രതീക്ഷ. കുട്ടനാടൻ മാർപാപ്പയിലൂടെ തിളങ്ങിയ സുരഭി സന്തോഷിന്റെ മലയാളത്തിലെ നായികാ അരങ്ങേറ്റം കൂടിയാണ് കിനാവള്ളി. കിനാവള്ളിയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകന്‍ സുഗീതും സുരഭിയും പുലർവേളയിൽ..