'വികടകുമാരനി'ലൂടെ 'റോമൻസ്' വീണ്ടും ഒന്നിക്കുന്നു

റോമന്‍സ് എന്ന ചിത്രത്തിനുശേഷം അതേ ടീം അഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം  വികടകുമാരന്‍ തിയറ്ററുകളിലേക്ക്. സംവിധായകനായ ബോബന്‍സാമുവലിനു പുറമെ ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ അരുണ്‍ ഘോഷ്‌, അന്തരിച്ച ബിജോയ് ചന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ച വികടകുമാരന്റെ ട്രൈലര്‍ നേരത്തെ മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.  കോമഡി എന്റര്‍ടൈനറായ വികടകുമാരനിൽ കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ മലയാളികൾക്ക് സുപരിചിതനായ വിഷ്ണു ഉണ്ണികൃഷ്ണനുപുറമെ  ധര്‍മ്മജന്‍ ബോള്‍ഗാട്ടി,  മാനസ രാധാകൃഷണൻ, മേഘ്ന മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.