ക്യാപ്റ്റൻറെ വിശേഷങ്ങളുമായി പ്രജേഷ് സെൻ

വി.പി. സത്യന്റെ ജീവിതം ജയസൂര്യയിലൂടെയാണ് സംവിധായകന്‍ പ്രജേഷ് സെന്‍ അവതരിപ്പിക്കുന്നത്. ഭാര്യ അനിതയായി അനു സിത്താരയെത്തുന്നു. സിദ്ദിഖ്, രഞ്ജിപണിക്കര്‍, തുടങ്ങി ഒട്ടേറെ പ്രിയതാരങ്ങള്‍ ക്യാപ്റ്റനില്‍ വി.പി. സത്യന് പ്രിയപ്പെട്ടവരുടെ വേഷത്തിലെത്തും. മെഗാ സ്റ്റാര്‍ മമ്മുട്ടിയും ക്യാപറ്റന്റെ ഭാഗമാകുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ പ്രജേഷ് സെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റന്‍. പ്രജേഷാണ് ഇന്ന് പുലര്‍വേളയില്‍ അതിഥിയായി എത്തിയിരിക്കുന്നത്