വിശാൽ പറഞ്ഞു ഫഹദിനെപ്പോലൊരു നടനെ കണ്ടിട്ടില്ലെന്ന്, വേണു പറയുന്നു

ഫഹദ് ഫാസിൽ നായകനാകുന്ന കാര്‍ബണ്‍ ഇന്ന് തീയറ്ററുകളിെലത്തുകയാണ്., ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ വേണു പുലർവേളയിൽ. ഫഹദ് ഫാസിലിന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടശേഷം ബോളിവുഡിലെ വിഖ്യാത സംവിധായകനും സംഗീത സംവിധായകനുമായ വിശാല്‍ ഭരദ്വാജ് ഫഹദിനെ അടുത്ത ചിത്രത്തിൽ അഭിനയിപ്പിക്കണമെന്നാവശ്യപ്പെട്ട് പുറകെ നടക്കുകയാണെന്ന് വേണു പറയുന്നു.

ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസുമാണ് കാർബണിലെ പ്രധാന കഥാപാത്രങ്ങള്‍. വേണുവിന്റെ തിരക്കഥയിലൊരുങ്ങുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാര്‍ബണിനുണ്ട്.