സ്കൂള്‍ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. സ്കൂൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന 12 വയസ്സുകാരനാണ് പീഡനത്തിനിരയായത്. അതേ ഹോസ്റ്റലിലെ സീനിയർ വിദ്യാർത്ഥികളാണ് റാഗിംഗ് നടത്തിയത്.
പീഡനത്തിന് ഇരയായ വിവരം അവധിക്ക് വീട്ടിലെത്തിയ കുട്ടി രക്ഷാകർത്താക്കളോട് പറഞ്ഞു. ഇതേതുടര്‍ന്ന് കൊല്ലം ചൈൽഡ് ലൈനിൽ കുട്ടിയുടെ മാതാവ് നല്കിയ പരാതിെയതുടർന്ന് അഞ്ചൽ പൊലീസ് കേസെടുത്തു. അഞ്ച് വിദ്യാർത്ഥികൾക്കെതിരേയാണ് കേസുള്ളത്. മുതിർന്ന ആൺകുട്ടികൾ തന്നെ പുകവലിക്കുന്നതിനും മൊബൈലിലെ അശ്ലീല ചിത്രങ്ങൾ കാണുന്നതിനും പ്രേരിപ്പിച്ചുവെന്ന് കുട്ടി ചൈൽഡ് ലൈനിൽ പരാതി നല്കിട്ടുണ്ട് .