E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 30 2020 04:28 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പീച്ചി ഇറിഗേഷന്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് ആനക്കൊമ്പ് ശില്‍പങ്ങള്‍ പിടിച്ചെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ പീച്ചി ഇറിഗേഷന്‍ ഗസ്റ്റ് ഹൗസില്‍ നാല്‍പതു വര്‍ഷമായി സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് ശില്‍പങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ആരാണ് ഈ ശില്‍പനങ്ങള്‍ നിര്‍മിച്ചതെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കും അറിയില്ല. 

ഫോറസ്റ്റ് ഫ്ളയിങ് സ്ക്വാഡ് ഡി.എഫ്.ഒ.: പി.പ്രസാദ് പീച്ചി ഇറിഗേഷന്‍ ഗസ്റ്റ് ഹൗസിലെ കാന്റീനില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് അലമാരയില്‍ നിറയെ ശില്‍പങ്ങള്‍ കണ്ടത്. തൊട്ടു നോക്കിയപ്പോള്‍ ആനക്കൊമ്പില്‍ തീര്‍ത്താണെന്ന് മനസിലായി. ഗസ്റ്റ് ഹൗസിലെ ജീവനക്കാരനോട് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി. ഈ ജീവനക്കാരന്‍ മുപ്പതു വര്‍ഷമായി ഇവിടെതന്നെ ജോലി ചെയ്യുന്നുണ്ട്. 

മുപ്പതു വര്‍ഷം മുമ്പേതന്നെ അലമാരയിലുള്ള ശില്‍പങ്ങളാണെന്ന് ജീവനക്കാരന്‍ മൊഴിനല്‍കി. അതേസമയം, ഈ ശില്‍പങ്ങള്‍ ആരാണ് നിര്‍മിച്ചതെന്ന് രേഖകളില്‍ കാണാനുമില്ല. മുപ്പതു ശില്‍പങ്ങളാണ് കണ്ടെടുത്തത്. ഇവയുടെ വിശദാംശങ്ങള്‍ എഴുതിയ രജിസ്റ്ററും കണ്ടെടുത്തില്ല. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ജലസേചന വകുപ്പിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാരും വന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്തംഗം വകുപ്പുമന്ത്രിയെ വിളിച്ചപ്പോള്‍ അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് പരാതി. ആനക്കൊമ്പ് ശില്‍പങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം തുടരുമെന്ന് ഡി.എഫ്.ഒ. വ്യക്തമാക്കി.