തിരുവനന്തപുരം വർക്കലയിൽ ഒറ്റയ്ക്കു താമസിക്കുന്ന നാൽപ്പത്തേഴുകാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായിട്ട് ഒരുമാസം പിന്നിടുന്നു. പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ല. മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.വർക്കല പുന്നമൂടിലെ ഈ വീട്ടിൽ ഒറ്റയ്ക്കാണ് 47 കാരിയായ ഗീതയുടെ താമസം. വർഷങ്ങൾക്കുമുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയതിൽ പിന്നെ ഏകമകനോടപ്പമായിരുന്നു താമസം.
മകനും വിദേശത്തേക്ക് പോയതോടെ വീട്ടിൽ ഒറ്റയ്ക്കായി. ആകെ പോകാറുള്ളത് സഹോദരിയുടെ വീട്ടിലേക്ക് മാത്രമാണെന്നു നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു കഴിഞ്ഞമാസം 19 മുതൽ കാൺമാനില്ലെന്നു ചൂണ്ടികാണിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.അന്വേഷണം ഉർജിതമാക്കണെമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.