യുവതിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുന്നതായി ആരോപണം. മലപ്പുറം വാഴയൂർ മൂളമ്പറത്തെ മുപ്പതികാരിയെ പീഡിപ്പിച്ച കേസിലാണ് പൊലീസ് കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. നീതി തേടി മുഖ്യമന്ത്രിയ്ക്കും കോഴിക്കോട് ഡി.സി.പിയ്ക്കും പരാതി നൽകിയിരിക്കുകയാണ് കുടുംബം.
ഈ പിതാവ് അലച്ചിൽ തുടങ്ങിയിട്ട് കൊല്ലം ഒന്നായി. മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെ നിയമത്തിന് മുന്നിലെത്തിക്കാനാണ് ഈ അലച്ചിൽ. ഒരു കൊല്ലം മുമ്പാണ് കേസിനാധാരമായ സംഭവം. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ തട്ടികൊണ്ടുപോയി രാമനാട്ടുകരയിലെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഫറോക്ക് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നല്ലളം സി.ഐ ആണ് അന്വേഷിക്കുന്നത്. ദിവസവും വീട്ടിലെത്തുന്ന പ്രതി ഒളിവിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ
പെൺകുഞ്ഞിന് ജൻമം നൽകിയ യുവതി ഇപ്പോൾ തവനൂരിലെ മഹിള മന്ദിരത്തിലാണ്. നീതിക്കായ് മുഖ്യമന്ത്രിയ്ക്കും കോഴിക്കോട് ഡി.സി.പിയ്ക്കും പരാതി നൽകി കാത്തിരിക്കുകയാണ് ഈ കുടുംബം.