ട്രെയിനിൽ രേഖകളില്ലാതെ കടത്തിയ രണ്ടേകാൽ കോടി യോളം രൂപ വിലവരുന്ന നാലുകിലോ സ്വർണവും 30 ഗ്രാം വൈഡൂര്യ കല്ലുകളുമായി രണ്ടുപേരെ റെയിൽവേ പൊലീസ് പിടികൂടി. നാഗർകോവിൽ സ്വദേശി വേലു(23), തിരുവനന്തപുരം തിരുമല സ്വദേശി മഹേഷ്(29) എന്നിവരുടെ പക്കൽനിന്നാണു സ്വർണം കണ്ടെടുത്തത്.
ഇന്നലെ 2.30ന് ഉള്ള നാഗർകോവിൽ–കോട്ടയം പാസഞ്ചർ ട്രെയിനിൽ പാറശാല സ്റ്റേഷനിലെത്തിയപ്പോൾ നടത്തിയ പരിശോധനയിൽ ബാഗിലൊളിപ്പിച്ച നിലയിലായിരുന്നു സാധനങ്ങൾ. റെയിൽവേ എസ്ഐ അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിയിലായവരെ വാണിജ്യനികുതി വകുപ്പിനു കൈമാറി.