സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ അശ്ലീല വൈബ്സൈറ്റിലിട്ട ഐടി ജീവനക്കാരന് ബെംഗളൂരുവില്‍ അറസ്റ്റില്‍. യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. അശ്ലീല സൈറ്റില്‍ നിന്ന് ബെംഗളൂരു ക്രൈം പൊലീസ് ദൃശ്യങ്ങള്‍ നീക്കം ചെയ്തു.
ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന അരിന്ദ നാഥ് പ്രണയം നടിച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയെ താമസ സ്ഥലത്തെത്തിച്ച് കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി, ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ ഇടുകയായിരുന്നു. കിടപ്പറ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ പലതവണ ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയിലുണ്ട്.
ഭീഷണി മുഴക്കി അരവിന്ദ നാഥ് നിരവധി തവണ യുവതിയില്‍ നിന്ന് പണം തട്ടിയെടുത്തു. യുവതി പണം നല്‍കാതിരുന്നതോടെ അശ്ലീല വെബൈസൈറ്റില്‍ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. അശ്ലീല വെബ്സൈറ്റില്‍ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യപ്പെട്ടുവെന്നറിഞ്ഞ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് സുഹൃത്തിനൊപ്പമാണ് വിവേക് നഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഉടന്‍ തന്നെ സൈബര്‍ ക്രൈം പൊലീസിന്റെ സഹായത്തോടെ അശ്ലീല സൈറ്റില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്തു. മാനഭംഗം, ഭീഷണിപ്പെടുത്തല്‍, പണം കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് യുവാവിനെതിരെ പൊലീസ് കേസെടുത്തു
Advertisement