പശ്ചിമ കൊച്ചി കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ രണ്ടു പേരെ എക്സൈസ് പിടികൂടി. കൊച്ചിന് കോളജിനു സമീപത്തു നിന്ന് പിടിയിലായവരില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവും കണ്ടെടുത്തു.
കൊച്ചി കൂവപ്പാടം സ്വദേശി സുനില്‍. അമരാവതി സ്വദേശി ശശികുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ശശികുമാറിന്റെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നും മറ്റും വന്‍തോതില്‍ കഞ്ചാവ് വീട്ടിലെത്തിച്ച ശേഷം ചെറു പൊതികളിലാക്കി വില്‍ക്കുകയായിരുന്നു പതിവ്. പശ്ചിമ കൊച്ചിയിലെ സ്കൂളുകളടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കച്ചവടം.
സംഘത്തില്‍ സ്ത്രീകളടക്കം കൂടുതലാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. ഇവര്‍ക്കു വേണ്ടിയുളള അന്വേഷണം തുടരുകയാണ്.