സംസ്ഥാനത്തെ റഫറല്‍ ആശുപത്രികളായ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ അത്യാസന്നനിലയിലാണ്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ തുടങ്ങിയതാണ് മിക്ക മെഡി.കോളജുകളുടേയും ദുരവസ്ഥയ്ക്ക് കാരണം എന്നു പറയുമ്പോള്‍ തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയടക്കം അപര്യാപ്തതകളുടെ നടുവിലാണെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. ആരോഗ്യമന്ത്രിക്ക് തന്നെ നേരിട്ട് ഇടപെടേണ്ടി വരുന്ന അവസ്ഥ. ശുചീകരണം മുതല്‍ ശസ്ത്രക്രിയ വരെ ചെയ്യാന്‍ ആളില്ല. രോഗം മാറ്റേണ്ട ആശുപത്രികള്‍ തന്നെ രോഗം സമ്മാനിക്കുന്ന അവസ്ഥ. മെഡി.കോളജുകളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി ആരാണ്.
Advertisement