കേരളത്തിന് കാലങ്ങളോളം കാത്തിരുന്ന് കിട്ടിയ ട്രെയിനുകളും സര്‍വീസുകളും റയില്‍വേ നിര്‍ത്തലാക്കുകയാണ്. പാലക്കാട്ടു നിന്ന് പൊളളാച്ചിയിലേക്കുളള മൂന്നു ട്രെയിനുകൾ റദ്ദാക്കി. കണ്ണൂർ- കാസർകോട്- ബൈന്തൂർ പാസഞ്ചർ മുന്നറിയിപ്പില്ലാതെ നിർത്തിയതോടെ ഗുരുവായൂർ - കൊല്ലൂർ തീർഥാടന ട്രെയിന്‍ സർക്യൂട്ടെന്ന സ്വപ്നവും പൊലിഞ്ഞു. എറണാകുളം അങ്കമാലി മെമു ഇനി മുതൽ രണ്ടു സർവീസുകളെ നടത്തുകയുള്ളു. ബാക്കിയുള്ള ആറ് സർവീസുകളും റദ്ദാക്കി. യാത്രക്കാരില്ലാത്തതിനാലാണ് തീരുമാനമെന്ന റെയിൽവെയുടെ വിശദീകരണം പക്ഷേ തൃപ്തികരമല്ല. അശാസ്ത്രീയ സമയക്രമത്തിൽ ട്രെയിൻ ഒാടിക്കുന്നതും ദീർഘദൂര ട്രെയിനുകൾ ഇല്ലാത്തതുമാണ് സര്‍വീസുകള്‍ നഷ്ടത്തിലാകാൻ കാരണമെന്നാണ് ആക്ഷേപം. ലാഭത്തിലെത്താത്ത സര്‍വീസുകള്‍ക്ക് യാത്രക്കാര്‍ എന്തുപിഴച്ചു ?
Advertisement