വിദ്വേഷവും വൈകാരികതയും വോട്ടിനെ സ്വാധീനിക്കുമോ?

Counter-Point
SHARE

കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി എട്ട് നാൾ മാത്രം. സൈബർ ഇടങ്ങളിലെ പോരാട്ടവീര്യം അതിന്റെ പാരമ്യത്തിലാണ്. പക്ഷേ വിഷയം വികസനം എല്ലാ വിദ്വേഷമാണെന്ന് മാത്രം. സ്ഥാനാർത്ഥികളെ കുറിച്ചുള്ള വിദ്വേഷ പ്രചാരണങ്ങൾ, വ്യാജവാർത്തകൾ,വ്യാജ ചിത്രങ്ങൾ ഇവയെല്ലാം അവസാന ലാപ്പിൽ ആഞ്ഞു കളം പിടിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ മുന്നറിയിപ്പൊന്നും ഇവിടെ ബാധകമാകുന്നതേയില്ല. അതേസമയം കുടിവെള്ളം മുതൽ ജനാധിപത്യ സംരക്ഷണം വരെയുള്ള വിഷയങ്ങൾ ഈ വിദ്വേഷ പ്രചാരണത്തിന് പിന്നിൽ പോകുന്നു.  ജനകീയ വിഷയങ്ങളിൽ നിന്ന് വോട്ടർമാരുടെ ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ബോധപൂർവമായ ശ്രമം ഇതിന് പിന്നിൽ ഉണ്ടോ. പോളിംഗ് ബൂത്തിലേക്ക് പോകുന്ന നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കാൻ ഇവയ്ക്ക് ആകുമോ? ശക്തമായ പോരാട്ടം നടക്കുന്ന വടകരയിൽ അടക്കം സ്വാധീനിക്കുക ഈ വിദ്വേഷ പ്രചാരണവും വൈകാരികതയും ആകുമോ?

Counter point on cyber assault on kk shailaja

MORE IN COUNTER POINT
SHOW MORE