ശൈലജയുടെ ആ പരാതി പൊലീസ് എന്ത് ചെയ്തു? പരിധി വിട്ടത് ആര് ?

Counter-Point
SHARE

കെ.കെ.ശൈലജ എന്ന വടകരയിലെ ഇടത് സ്ഥാനാര്‍ഥി വേദനയോടെപ്പറ​ഞ്ഞ ലൈംഗീകാതിക്രമ, സൈബര്‍ ആക്രമണപ്പരാതി ഉപാധികളില്ലാതെ ഉള്‍കൊണ്ടോ രാഷ്ട്രീയകേരളം ? പാളയത്തിലുള്ള തെറ്റുകാരെ ഒറ്റതിരിച്ചു തന്നെയായിരുന്നോ ഇന്ന് യുഡിഎഫ് പ്രതികരണം ?  കെ.കെ. രമ അടക്കം യുഡിഎഫിലെ വനിതകള്‍ സിപിഎം നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നേരിട്ടത് ഓര്‍മപ്പെടുത്തിയാല്‍ ഇവിടെ ന്യായമായോ ? സൈബറിടത്തില്‍ വ്യാജ പ്രചാരണത്തിന് ഇരയാകുന്നു എന്ന്  കെ.കെ. ശൈലജ തന്നെ മാര്‍ച്ച് 27 ന് പരാതിപ്പെട്ടിട്ടുണ്ട് പൊലീസിനോട്, വടകര എല്‍ഡ‍ിഎഫ് കമ്മിറ്റി വാര്‍ത്ത സമ്മേളനം നടത്തിയും പറഞ്ഞു അത്, ഇന്നേക്ക് 20 ദിവസമായി..പൊലീസ് എന്ത് ചെയ്തു? പിടിപ്പുകേടിന് ആരെപ്പഴിക്കണം? പരിധിവിട്ട പ്രചാരണത്തിന് പിന്നെയെങ്ങനെയാണ് സംസ്ഥാനത്ത് അറുതിയാവുക ?  

Counter point on cyber attack towards kk shylaja

MORE IN COUNTER POINT
SHOW MORE