ഡീല്‍ ആരോപണത്തില്‍ കഴമ്പുണ്ടോ? സൈബര്‍ ആക്രമണത്തില്‍ നടപടിയെവിടെ?

counter-point
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കു കടക്കവേ, ഇന്ത്യാമുന്നണിയില്‍ ഒന്നിച്ചു കൈകോര്‍ക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും കേരളത്തില്‍ കടുത്ത ചോദ്യങ്ങളുമായി മുഖാമുഖം നില്‍ക്കുകയാണ്. പ്രധാനമന്ത്രി മാസപ്പടി പ്രശ്നം ഉന്നയിച്ചതുപോലും CPM-BJP ഒത്തുകളിയാണെന്നാരോപിച്ച് കോണ്‍ഗ്രസ്. രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്ന് പിണറായിയുടെ മറുപടി. മാസപ്പടി കേസില്‍ ഇ.ഡി. നടപടികള്‍ കടുപ്പിക്കുന്നതിനിടെ വടകരയിലെ രൂക്ഷമായ പോരിലും യു.ഡി.എഫും എല്‍.ഡി.എഫും അന്യോന്യം ആക്രമണത്തിലാണ്.  കെ.കെ.ശൈലജയ്ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമെന്ന് സി.പി.എമ്മും ഷാഫി പറമ്പിലാണ് ഇതിനു പിന്നിലെന്ന് കെ.കെ.ശൈലജയും ആരോപിച്ചു.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആരുടെ ഡീല്‍?

Counter Point on syber attack agaist KK Shailaja

MORE IN COUNTER POINT
SHOW MORE