ഈ യുവാക്കളോട് എന്തുപറയും സര്‍ക്കാര്‍? സംഭവിച്ചതെന്ത്?

psc
SHARE

എല്ലാ പ്രതീക്ഷകളും അവസാനിച്ചതോടെ സി പി ഒ റാങ്ക് ലിസ്ററിലെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിനു മുമ്പിലെ 62 ദിവസത്തെ സമരം അവസാനിപ്പിച്ച് മടങ്ങിയിരിക്കുകയാണ്.. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നടത്താത്ത സമരമുറകളില്ല.  എകെജി  സെന്ററിലും മുഖ്യമന്ത്രിയുടെ ഒാഫീസിലും കയറി ഇറങ്ങി. പക്ഷേ, തങ്ങളോട്  അവഗണന മാത്രമാണ് ഉണ്ടായതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ചൊവ്വാഴ്ച ഹൈക്കോടതി ഉദ്യോഗാര്‍ഥികളുടെ ഹര്‍ജി പരിഗണിക്കുന്നുണ്ട്. അവിടെ പ്രതീക്ഷയുടെ വെളിച്ചം തെളിയുമെന്നാണ് ഇവര്‍ ഇപ്പോഴും കരുതുന്നത്. ഉദ്യോഗാര്‍ഥികളെ കബളപ്പിച്ച ഇടത് പക്ഷത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്ന് പറ‍ഞ്ഞാണ് യുവാക്കള്‍ സമരം അവസാനിപ്പിച്ചത്. ഇങ്ങനെ അവഗണിക്കേണ്ടതായിരുന്നോ ഇവരുടെ പ്രതിഷേധം? പതിനായിരത്തോളം യുവാക്കള്‍ ഒരു റാങ്ക് ലിസ്റ്റില്‍നിന്ന് പുറത്തായതിന് എന്തുണ്ട് ന്യായം?

Counter point on psc rank list

MORE IN COUNTER POINT
SHOW MORE