ഇനിയും പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് എങ്ങനെ പറയും? ന്യായങ്ങള്‍ പൊളിഞ്ഞോ?

counteer
SHARE

പാനൂരില്‍ ആരോ ഉണ്ടാക്കിയ ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ അവിടെ സന്നദ്ധപ്രവര്‍ത്തനം നടത്താന്‍ പോയ പാവങ്ങളെയാണ് പിണറായിയുടെ പൊലിസ് പ്രതി ചേര്‍ത്തതെന്ന് എംവി ഗോവിന്ദന്‍. പുലര്‍ച്ചെ ഒരു മണിക്ക് സ്വന്തം വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ ബോംബ് പൊട്ടിയതറിഞ്ഞ് രക്ഷിക്കാന്‍ ഓടിപ്പോയതാണത്ര ഈ ചെറുപ്പക്കാര്‍. ബോംബ് പൊട്ടിയ പ്രദേശത്തെ നാട്ടുകാര്‍ക്ക് മുമ്പേ സന്നദ്ധപ്രര്‍ത്തനത്തിന് എത്തിയവരാണ് പിടിയിലായത്. ബോംബ് പൊട്ടി മരിച്ചയാളുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ പോയതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി. ഈ ബോംബ് ഞങ്ങളുടേതല്ലെന്ന് ഡിവൈഎഫ്ഐ.  പക്ഷെ പ്രതിപക്ഷ നേതാവ് പറയുന്നു ആ ബോംബ് കോണ്‍ഗ്രസുകാരെ കൊല്ലാന്‍ സിപിഎം ഉണ്ടാക്കിയതാണെന്ന്. കേരള പൊലിസ് ആവട്ടെ ഈ ബോംബ് എന്തിന് നിര്‍മിച്ചുവെന്ന് ഇതുവരെയും മാധ്യമങ്ങളോട് പറയുന്നുമില്ല. എന്തായാലും കേസിലെ പ്രതികളുടെ രാഷ്ട്രയപശ്ചാത്തലം ഇതാണ് ബോംബ് നിര്‍മാണത്തിന്‍റെ മുഖ്യ ആസൂത്രകന്‍ ഡിവൈഎഫ്ഐ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി. അറസ്റ്റിലായ അതുല്‍ ജോയിന്‍റ സെക്രട്ടറി. സായൂജ് ജോയിന്‍റ് സെക്രട്ടറി ഒരാള്‍ സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ മകന്‍. എന്നിട്ടും പാനൂരിലെ ബോംബുമായി ഭരണകക്ഷിക്ക് ഒരു ബന്ധവുമില്ലെന്ന് ആഭ്യന്തരമന്ത്രി. ന്യായീകരിച്ച് വലയുമോ?

Counter point on panoor bomb blast

MORE IN COUNTER POINT
SHOW MORE