സഭകളുടെ ആശങ്കയ്ക്ക് ഈ മറുപടിയുടെ അര്‍ത്ഥമെന്ത്? വ്യാജപ്രചാരണം ആരുടേത്?

Counter
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ക്രൈസ്തവ സഭകൾ. മണിപ്പൂരിലെ അതിക്രമങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോക്ടർ തോമസ് ജെ.നെറ്റോ . ഒരു പൌരനെങ്കിലും ഭയത്തോടെ കഴിയുന്നുണ്ടെങ്കിൽ അത് രാജ്യത്തിന്റെ പരാജയമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ . മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നില്ലെന്ന് മയപ്പെടുത്തി വി.മുരളീധരന്‍റെ മറുപടി,  ക്രൈസ്തവരെ ആക്രമിക്കുന്നത് ഇസ്‍ലാമിക തീവ്രവാദികളെന്ന് കടുപ്പിച്ചും ഓര്‍മിപ്പിച്ചും കെ.സുരേന്ദ്രന്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആശങ്കയ്ക്ക് വിദ്വേഷം മറുപടിയാകുമോ? 

Counter point on manipurviolence

MORE IN COUNTER POINT
SHOW MORE