രാമകൃഷ്ണനോടോ നിറത്തോടോ പ്രശ്നം?; മോഹിനിയാട്ടം പുരുഷന്‍ ചെയ്താലെന്ത്?

Counter-Point
SHARE

അഭിപ്രായങ്ങള്‍ പറയാന്‍ എല്ലാവര്‍ക്കും അവകാശമുള്ള രാജ്യമാണ് നമ്മുടേത്. പക്ഷേ കാലം പുരോഗമിച്ചപ്പോള്‍ പറയുന്ന വാക്കുകള്‍ പൊളിറ്റിക്കലി കറക്ടാവണം എന്നതുകൂടി നമ്മുടെ സംസ്​കാരത്തിന്‍റെ ഭാഗമായി. കറുപ്പിന് ഏഴഴക് എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗത്തെ ഞെട്ടിപ്പിക്കുന്ന പ്രസ്​താവനയാണ് കലാമണ്ഡലം സത്യഭാമ എന്ന കലാകാരിയില്‍ നിന്നുമുണ്ടായത്. ചാലക്കുടിക്കാരന്‍ മോഹിനിയാട്ടക്കാരനെ കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തിന് കാക്കയുടെ നിറമാണ് എന്ന് കൂടി പറഞ്ഞാണ്. സമൂഹ മാധ്യമങ്ങളില്‍ സത്യഭാമക്കെതിരെ വലിയ തോതിലുള്ള കടന്നാക്രമണം നടക്കുന്നു. രാഷ്ട്രീയ സാംസ്​കാരിക രംഗങ്ങളിലെ പ്രമുഖരടക്കം അവരെ വിമര്‍ശിക്കുന്നു. സവര്‍ണ ചിന്താഗതി ഉള്ളില്‍ കൊണ്ടുനടക്കുന്നു എന്നാണ് വിമര്‍ശനങ്ങളില്‍ ഏറെയും. എന്നാല്‍ കലോല്‍സവ മാര്‍ക്ക് ഷീറ്റുകളില്‍ നിന്നും സൗന്ദര്യം എന്നത് എടുത്തുകളയുമോ എന്ന് സത്യഭമ ടീച്ചറുടെ മറുചോദ്യം. സത്യഭാമ തനിച്ചോ

Counter point on sathyabhama statement

MORE IN COUNTER POINT
SHOW MORE