കൊല്ലിച്ചവര്‍ക്കൊപ്പം ആരെല്ലാം?; പ്രതികള്‍ക്കായി സിപിഎം നേതാവിറങ്ങിയോ?

cp
SHARE

പൂക്കോട് വെറ്ററിനറി കോളജിലെ മെന്‍സ് ഹോസ്റ്റലില്‍ ചില അലിഖിത നിയമങ്ങളുണ്ട്. പോലീസില്‍ അറിയിക്കേണ്ട പ്രശ്നമായാലും, ഈ നിയമം അടിസ്ഥാനമാക്കി അവിടെ വച്ച് പരിഹരിക്കും. പറയുന്നത് മറ്റാരുമല്ല പൊലീസ് തന്നെ.  ഇങ്ങിനെ പരിഹരിക്കാം എന്ന് പറഞ്ഞ് സിദ്ധാര്‍ഥനെ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നു എന്ന് ‌പ്രതികളുടെ റിമാന്‍‍ഡ‍് റിപ്പോര്‍ട്ട്. ഇന്നാ ഹോസ്റ്റലില്‍ തെളിവെടുപ്പ് നടന്നു.  പ്രധാനപ്രതി സിജോയെ എത്തിച്ചു. തല്ലാനുപയോഗിച്ച ചെരുപ്പും ഇലക്ട്രിക് വയറും കണ്ടെടുത്തു. ഇതുവരെ എത്തിയ അന്വേഷണം പാര്‍ട്ടിക്കാരാല്‍ അട്ടിമറിക്കപ്പെടും എന്ന പേടി ഇപ്പോള്‍ കുടുംബത്തിന് പടര്‍ന്നു തുടങ്ങിയിരുക്കുന്നു.സിദ്ധാര്‍ഥന്‍റെ  അച്ഛന്‍ ആ ആധി പങ്കുവച്ചു.

മജിസ്ട്രേറ്റിനെ കാണുമ്പോള്‍ പ്രതികള്‍ക്കൊപ്പം വയനാട് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് സി.കെ.ശശീന്ദ്രനുണ്ടായിരുന്നെന്നും ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്നു കോണ്‍ഗ്രസ് നേതൃത്വം. സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്. ഒന്നും മറയ്ക്കാനില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം വിടൂ എന്ന് സുരേഷ് ഗോപി. മുഖ്യമന്ത്രി മിണ്ടാത്തത് എന്തെന്ന് ചെന്നിത്തല. ഇതിനിടെ, തന്‍റെ ഭാഗത്ത് തെറ്റൊന്നുമുണ്ടായില്ലെന്ന് പറഞ്ഞൊഴിയുന്നു ഡീന്‍. കൗണ്ടപോയ്ന്‍റ് ചോദിക്കുന്നു. കൊല്ലിച്ചവര്‍ക്കൊപ്പം ആര് ? ആ ഹോസ്റ്റലില്‍ ആരുടെ അലിഖിത നിയമം ?

MORE IN COUNTER POINT
SHOW MORE