മരണാനന്തരം സിദ്ധാര്‍ഥനെ വേട്ടയാടുന്നോ? സര്‍ക്കാരിനും പക്ഷമോ?

cp
SHARE

പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ഥനെന്ന വിദ്യാര്‍ഥി അതിക്രൂരമായി ആള്‍കൂട്ട വിചാരണയ്ക്കിരയായശേഷം മരിച്ചിട്ട് ഇന്നേക്ക് 13 ദിവസമായി. ഇന്നാണ്, കേസില്‍ പൊലീസ് ഇതുവരെ പ്രതിചേര്‍ത്തിട്ടുള്ള എല്ലാവരും പിടിയിലാകുന്നത്. രണ്ടാഴ്ചയോളം ഇവരില്‍ പലര്‍ക്കും സംരക്ഷണമൊരുക്കിയതാരെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. അതിനിടെയാണ് വൈസ് ചാന്‍സലറെ പുറത്താക്കിക്കൊണ്ടുള്ള ഗവര്‍ണറുടെ നിര്‍ണായകമായ നടപടിവരുന്നത്. കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു കേസില്‍ ഇതുപോലൊരു നടപടിയുണ്ടാകുന്നത്. ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ ഹൈക്കോടതിക്ക് കത്തു നല്‍കിക്കഴിഞ്ഞു. ഗവര്‍ണര്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണെന്നാണ് മന്ത്രിമാരും സിപിഎം സംസ്ഥാനസെക്രട്ടറിയും വിമര്‍ശിക്കുന്നത്.. സിദ്ധാര്‍ഥന്‍ ദിവസങ്ങളോളം മര്‍ദനത്തിനിരയായി എന്ന പ്രചാരണം ശരിയല്ലെന്ന് പറഞ്ഞ് കോളജിലെ  ചിലവിദ്യാര്‍ഥികള്‍ രംഗത്തുവന്നതും ഇന്ന് നമ്മള്‍ കണ്ടു. കൗണ്ടര്‍പോയിന്‍റ് ചര്‍ച്ച ചെയ്യുന്നു, കൊല്ലാക്കൊല ചെയ്തവരും കണ്ണടച്ചവരും കണക്കുപറയുമോ?

Counter point on wayanad siddharth death case

MORE IN COUNTER POINT
SHOW MORE