മരണവഴി വെട്ടിയവര്‍ എവിടെ? നടന്നത് എസ്എഫ്ഐ വിചാരണ തന്നെയോ?

counter
SHARE

വയാനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ 20 വയസുള്ള.. ഭാവിയക്കുറിച്ചേറെ സ്വപ്നങ്ങളുള്ള ചെറുപ്പക്കാരന്‍, മരിച്ചു. കാണപ്പെട്ടത് ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍. അവസാന ശ്വാസംവരെ മൂന്ന് നാള്‍ തുടരെ.. ആ 20കാരന്‍ നേരിട്ടത് കൊടിയ മര്‍ദനം.  ‘ആള്‍ക്കൂട്ട വിചാരണയെന്ന്’ പൊലീസ് തന്നെ സമ്മതിക്കുന്നു. നഗ്നനാക്കി നിര്‍ത്തി ബെല്‍റ്റും കമ്പിയും വയറുകളുമുപയോഗിച്ച് ആവോളം തല്ലി. അതിന്‍റ ആഘാതം മ‍ൃതദേഹത്തിലുണ്ട്. കുടുംബവും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളും ഒരേ സ്വരത്തില്‍ ആരോപിക്കുന്നു.. SFI വിചാരണയാണ് നടന്നതെന്ന്. പ്രധാന പ്രതികള്‍ 12 പേര്‍ ഒളിവിലായതും ആസൂത്രിതമെന്ന്. ഒളിവില്‍ പോയവരില്‍ ഒരാള്‍ SFI യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, യൂണിയന്‍ പ്രസിഡന്‍റ് കെ. അരുണ്‍..മ എല്ലാ അര്‍ഥത്തിലും എസ്.എഫ്.ഐ രാഷ്ട്രീയ ആധിപത്യമുള്ള ക്യാംപസില്‍ ഉത്തരവാദിത്തപ്പെട്ട സംഘടനാ നേതാക്കളടക്കം നേരിട്ട് അക്രമത്തില്‍ പങ്കെടുത്തെന്ന് വ്യക്തം. പക്ഷേ.. ഇതിനൊന്നും രാഷ്ട്രീയമാനമില്ല, നാല് പേരെ  ഉള്ളൂ ഈ പ്രതികളില്‍ എസ്എഫ്ഐക്കാരായി എന്ന് സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ വിശദീകരണം. തെറ്റ് വച്ചുപൊറുപ്പിക്കില്ലെന്ന് എം.വി.ഗോവിന്ദന്‍, ആക്ഷേപം കടുത്തതോടെ.. ദാ അല്‍പം മുന്‍പ്, കര്‍ശന നടപടിക്ക് പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. 

Counter point on wayanad sidharth death case

MORE IN COUNTER POINT
SHOW MORE