എസ്എഫ്ഐ വാഴ്ച മാത്രമുള്ള ക്യാംപസില്‍ കൊലയുടെ ഉത്തരവാദി ആര്?

counter
SHARE

പൂക്കോട് വെറ്റിറനറി കോളജ് വിദ്യാര്‍ഥി സിദ്ദാര്ഥനെ..  ആള്‍ക്കൂട്ട കോടതിയില്‍ പരസ്യ വിചാരണ നടത്തി, പരസ്യ ശിക്ഷ നടപ്പാക്കി കൊല്ലിച്ചത് ആര് ? അവരെ അതിലേക്ക് നയിച്ചതെന്ത് ? 18ന് മരിച്ചു, അതിന് മുന്‍പ് മുന്ന് നാള്‍ കൊടിയ മര്‍ദനമേറ്റു.. ഇതെല്ലാം, 22–ആം തിയതി വരെ മൂടിവയ്ക്കപ്പെട്ടത് ആര്‍ക്കുവേണ്ടി ? ആരുടെ ബലത്തില്‍ ? അവന് രണ്ട് നാള്‍ വെള്ളം പൊലും കൊടുത്തില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടി ആ ആച്ഛന്‍ പറയുമ്പോള്‍ നെഞ്ചുപൊള്ളുന്ന മക്കളെ ക്യാംപസുകളില്‍ പറഞ്ഞയക്കുന്നവരും അല്ലാത്തവരുമായ കുറേ രക്ഷിതാക്കളുണ്ട്. മനുഷ്യരുണ്ട്.. അവരോട് എന്താണ് മറുപടി? കൊല്ലാ കൊലയുടെ നേരത്ത് മൗനത്തിന്‍റെ ഒത്താശയൊരുക്കിയെങ്കില്‍ കോളജ് അധികൃതര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല..  ? പ്രതികളില്‍ ഞങ്ങളുടെ സംഘടനക്കാര്‍ നാലേ ഉള്ളൂ എന്ന് പറഞ്ഞൊഴിയാവുന്ന നിലയിലോ SFI വാഴ്ചമാത്രമുള്ള ക്യാംപസിലെ ഈ കൊടും പാതകത്തില്‍, അവരുടെ ഉത്തരവാദിത്തം. പ്രതികളില്‍ ഇപ്പോഴും കാണാമറയത്തുള്ളവര്‍ക്ക് ആരൊരുക്കുന്നു സംരക്ഷണ കവചം. ?

Counter point on wayanad sidharath death case

MORE IN SPECIAL PROGRAMS
SHOW MORE