ഹിമാചലില്‍ സര്‍ക്കാര്‍ സുരക്ഷിതമോ ?; ബിജെപിയുടെ അട്ടിമറിനീക്കം പാളിയോ ?

counter-point
SHARE

ഏഴ് ദശാബ്ദത്തിനിടെ ആദ്യമായി ഹിമാചലിന് വെളിയില്‍നിന്നൊരാളെ ഹിമാചലില്‍ നിന്ന് രാജ്യസഭയിലെത്തിക്കാനുളള കോണ്‍ഗ്രസ് നീക്കം പാളിയപ്പോള്‍ ഉത്തരേന്ത്യയില്‍ ആകെയുളള കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ നിലനില്‍പ്പും ഏതാനും മണിക്കൂര്‍ മുള്‍മുനയിലായി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. തല്‍ക്കാലം ബജറ്റ് പാസാക്കി സഭ പിരിഞ്ഞതിനാല്‍ സര്‍ക്കാര്‍ വീണില്ല. അപ്പോഴും രാജ്യത്തെ ഏറ്റവും മികച്ച റിസോര്‍ട്ടുകളുളള ഷിംലയില്‍ നിന്ന് തെക്കോട്ട് കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബസ് യാത്ര പുറപ്പെടുമോ എന്ന് അറിയേണ്ടിയിരിക്കുന്നു.  

പണവും അധികാരവും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്നെന്ന് കോണ്‍ഗ്രസ്. എന്നാല്‍ സുഖ് വീന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ മുതല്‍ പാര്‍ട്ടിക്കുളളിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ആനന്ദ് ശര്‍മ്മയെ വെട്ടി അഭിഷേക് സിങ്​വിയെ ഇറക്കിയതിലുളള അതൃപ്തി. ഇത് രണ്ടും കോണ്‍ഗ്രസ് നേതൃത്ത്വത്തിന് അറിയാമായിരുന്നുവെന്ന വസ്തുത ആ പാര്‍ട്ടിക്ക് നിഷേധിക്കാനുമാവില്ല. അതുപോലെ തന്നെ ഗൗരവമുളളതാണ് തിരഞ്ഞെടുക്കപ്പെട്ട ഏത് ഹീനമാര്‍ഗത്തിലൂടെയും അട്ടിമറിക്കാന്‍ രാജ്യവ്യാപകമായി ബിജെപി നടത്തുന്ന പരിശ്രമങ്ങളും. ബിജെപിയുടെ അട്ടിമറിനീക്കങ്ങളും ഇനി ഹിമാലയന്‍ വെല്ലുവിളിയോ കോണ്‍ഗ്രസിന്?

MORE IN COUNTER POINT
SHOW MORE