ടിപി കേസിലെ പ്രഹരം സിപിഎമ്മിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ?

cp
SHARE

വിയോജിപ്പുകളെ നിശബ്ദമാക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നയങ്ങളോടുുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്ന സിപിഎം പോളിറ്റ് ബ്യൂറോയുടെ ഒടുവിലത്തെ പ്രസ്താവന പുറത്തുവന്നത് 2023 ഓഗസ്റ്റിലാണ്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യ അവകാശങ്ങളില്‍ മുഖ്യമെന്ന് പൊതുപ്രസംഗങ്ങളിലും പാര്‍ട്ടി വേദികളിലും ആവര്‍ത്തിക്കുന്ന അതേ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും നേതാക്കളും വിയോജിപ്പ് പരസ്യമാക്കിയ ടിപിചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക്  വിധേയരാവുന്ന വിരോധാഭാസം കേരളത്തില്‍. വധശിക്ഷ ഇല്ല പക്ഷെ ടിപി കേസിലെ പ്രതികള്‍ ഇരട്ടജീവപര്യന്തം അതായത് 20 വര്‍ഷം പരോളില്ലാതെ തടവില്‍ കഴിയണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചു. വിചാരണ കേടതി ഉത്തരവ് ശരിയെന്ന് കോടതി കണ്ടെത്തിയവരില്‍  നാടിന്‍റെ കണ്ണിലുണ്ണിയെന്ന് ഇപ്പോളത്തെ പാര്‍ട്ടി സെക്രട്ടറി വിശേഷിപ്പിച്ച സിപിഎം  നേതാവ് പികെ കുഞ്ഞനന്തനുമുണ്ട്. ടിപിയുടെ കൊലപാതകം ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നേരെയുള്ള ആക്രമണം എന്നാണ് ഹൈക്കോടതി പറഞ്ഞത്, പ്രത്യേകിച്ചും വിയോജിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നാക്രമണമെന്നും. വെട്ടിക്കൊന്നത് വിയോജിപ്പിനെയോ?

Counter point on high court verdict on tp case

MORE IN COUNTER POINT
SHOW MORE