കെഎസ്​ഐഡിസിക്ക് ഉത്തരമുണ്ടോ? അന്വേഷണത്തെ ഭയക്കുന്നതെന്തിന്?

Counter-n
SHARE

പൊതുമേഖല സ്ഥാപനമായ കെഎസ്​ഐഡിസി എന്തിന് എസ്‌എഫ്​ഐഒ അന്വേഷണത്തെ ഭയക്കണം. പൊതുജനത്തിന്‍റെ പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലേയെന്ന് ഇന്ന് ചോദിച്ചത് കേരള ഹൈക്കോടതിയാണ്. മുഖ്യമന്ത്രിയുടെ മകളുടെ അനധികൃത പണമിടപാട് ഉള്‍പ്പെടെ രാഷ്​ട്രീയക്കാര്‍ കൈക്കൂലി വാങ്ങിയത് സംബന്ധിച്ച അന്വേഷണം തടയാന്‍ പൊതുമേഖല സ്ഥാപനമായ കെഎസ്​ഐഡിസി എന്തിന് ലക്ഷങ്ങള്‍ മുടക്കി കേസ് നടത്തണം. ഇന്‍ററീം സെറ്റില്‍മെന്‍റ് ബോര്‍ഡ് കണ്ടെത്തിയ 135 കോടിയുടെ ഇടപാടില്‍ സിംഹഭാഗവും വാങ്ങിയത് പിണറായി വിജയനെന്ന ആരോപണവുമായി ഇന്ന് രംഗത്തെത്തിയിരിക്കുന്നത് മാത്യു കുഴല്‍നാടന്‍. കോണ്‍ഗ്രസ് നേതാക്കളുടേതടക്കം പേരുകള്‍ ഉള്‍പ്പെട്ട ഇടപാടില്‍ മാത്യുവിന്‍റെ 100 കോടി ആരോപണത്തിന്‍റെ അടിസ്ഥാനമെന്ത്? മാത്യുവിന് മറുപടി നല്‍കിയ പി രാജീവ് കെഎസ്​ഐഡിസിയെ കുറിച്ച് ഒന്നും മിണ്ടാത്തതെന്ത്? കോടികള്‍ പോയ വഴിയേത്? 

Counter Point on SFIO investigation against KSIDC

MORE IN COUNTER POINT
SHOW MORE