ഇടതിലേക്ക് നോട്ടമുണ്ടോ ലീഗിന്? രാജ്യസഭയിൽ തീരുമോ അമർഷം?

Counter_Point-HD_2502
SHARE

മൂന്നാം സീറ്റില്‍ ചര്‍‌ച്ചകള്‍ മുറുകുന്നു. ലീഗിന് ലോക്സഭയിലേക്കുള്ള മൂന്നാം സീറ്റിനു പകരം രാജ്യസഭാ സീറ്റ് പരിഗണിക്കാം എന്നാണ് കോണ്‍ഗ്രസ് ഓഫര്‍. ഇന്നത്തെ ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ നേതാക്കളും മറച്ചുപിടിക്കുന്നു. രാജ്യസഭാകാര്യമെങ്കില്‍ അങ്ങനെ എല്ലാം പരിഗണിക്കാമെന്ന് സുധാകരന്‍ പറഞ്ഞതാണ് ഇന്ന് കേട്ടതില്‍, കൂട്ടത്തില്‍ വ്യക്തതയുള്ള പരസ്യപ്രതികരണം.

ഞങ്ങള്‍ ഒറ്റക്കെട്ട്, ഞങ്ങള്‍ യുഡിഎഫ് സംതൃപ്തര്‍ എന്ന് മുന്നണി ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ്. ഹാപ്പിയാണോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘ഹാപ്പിയെന്നും, തൃപ്തിയെന്നും പറയുന്നത് ഒരുപോലെയാണോ’ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുചോദ്യം. അധ്യക്ഷ്ന്‍ സാദിഖലി തങ്ങള്‍ സ്ഥലത്തെത്തിയ ശേഷം തീരുമാനമെന്നാണ് ലീഗ് നിലപാട്. രാജ്യസഭാ സീറ്റെന്ന ഫോര്‍മുല അംഗീകരിച്ചാല്‍ ലീഗ് അണികള്‍ തൃപ്തരാകുമോ?

ലീഗ് യുഡിഎഫില്‍ അവഗണിക്കപ്പെടുന്നു എന്ന പ്രചാരണം ഈ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎം ശക്തമാക്കുമ്പോള്‍ .. അതിന്‍റെ ഒടുക്കം എന്താകും? കൗണ്ട‍ര്‍ പോയ്ന്‍റ് ചര്‍ച്ച ചെയ്യുന്നു.

Counter Point On Muslim League's Demand For Third LokSabha Seat

MORE IN COUNTER POINT
SHOW MORE