സതീശന്റെ മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളില്‍ ‘ലോജിക്’ എത്ര?

counter-point
SHARE

മാസപ്പടിക്കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന വീണവിജയന്‍റെ ആവശ്യം തള്ളി കര്‍ണാടക ഹൈക്കോടതി പറഞ്ഞ വിധി തുടരെ തുടരെ ആയുധമാക്കുന്നു പ്രതിപക്ഷം. വിധിയിലെ ഉള്ളടക്കത്തില്‍ ചില വെളിപ്പെടുത്തലുകള്‍ക്ക് മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് പ്രതിപക്ഷം. മുന്നോട്ട് വച്ചത് അഞ്ച് ചോദ്യങ്ങള്‍ :

1. ഇ.ഡി. 2021ന് മുന്‍പേ തുടങ്ങിയ അന്വേഷണം മൂന്ന് കൊല്ലം മൂടിവച്ചത് എന്തുകൊണ്ട് ? സിപിഎം ബിജെപി ധാരണയോ ?

2. മാസപ്പടിക്കേസില്‍ ഏതൊക്കെ ഏജന്‍സികളുടെ അന്വേഷണം നടക്കുന്നു? നടന്നു?

3. വീണയ്ക്കും കമ്പനിക്കും ഏതൊക്കെ സ്ഥാപനങ്ങള്‍ പണം നല്‍കി ?

4. മാസപ്പടി കൊടുത്ത സ്ഥാപനങ്ങള്‍ക്ക് പകരം നികുതിയിളവ് ലഭിച്ചോ?

5. കരിമണല്‍ കമ്പനിയുമായി ബന്ധമുള്ള എംപവര്‍ ഇന്ത്യ ലിമിറ്റഡ് നല്‍കിയ വായ്പാ തുക പൂര്‍ണമായും വീണയുടെ അക്കൗണ്ടിലെത്തിയിട്ടില്ല. ആ പണമെവിടെ ?

ഇത്രയും പ്രതിപക്ഷ നേതാവിന്‍റെ ചോദ്യങ്ങളെങ്കില്‍ പരാതിക്കാരനും ഇന്ന് ബിജെപിയില്‍ അംഗവുമായ ഷോണ്‍ ജോര്‍ജ് ചിലതുകൂടി ആരോപിക്കുന്നു.

സംസ്ഥാനത്ത് ധാതുമണല്‍ ഖനനത്തിന്‍റെ മറവില്‍ നടന്ന കോടികളുടെ കൊള്ളയ്ക്ക് കൂട്ടുനിന്നത് കെ.എസ്.ഐ.ഡി.സി. അവിടെ നിന്ന് വിരമിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ മാസങ്ങള്‍ക്കകം സിഎംആര്‍എല്ലില്‍ ഡയറക്ടര്‍മാരായതിന്‍റെ രേഖകളും ഷോണ്‍ പുറത്തുവിട്ടു. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു.. ഇതിനെല്ലാം, മുഖ്യമന്ത്രിയുടെ മറുപടിയെന്ത് ? പറയുമോ മറുപടി?

Counter Point on Exalogic case

MORE IN COUNTER POINT
SHOW MORE