135 കോടിയുടെ ഇടപാട് മാത്രമോ? വീണയുടെ മുന്നില്‍ വഴിയെന്ത് ?

Counter-Point
SHARE

മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയനും എക്സാലോജിക് കമ്പനിക്കുമെതിരായ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന്‍റെ അന്വേഷണം നിയമപരമെന്ന കോടതി വിധി ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആവശ്യപ്പെട്ടതാണ് കേട്ടത്. മുഖ്യമന്ത്രി രാജി വച്ച് അന്വേഷണം നേരിടണം. അതിനൊത്ത നിലയിലാണോ ഈ കേസും അതിന്‍റെ പശ്ചാതലവും ? എത്ര സീരയസായി ഈ ആവശ്യം പ്രതിപക്ഷം തുടര്‍ന്നും ഉയര്ത്തും എന്നതും അനുബന്ധ സംശയം ?.. കര്‍ണാടക ഹൈക്കോടതിയുടെ വിധി ഒറ്റ വായനയില്‍ വീണയക്കും കമ്പനിക്കും കനത്ത തിരച്ചിടയാണ്. SFIO അന്വേഷണം ആവാമെന്ന് പറയുകമാത്രമല്ല, എക്സാലോചിക്കുമായി ബന്ധപ്പെട്ട 8 നിയമ ലംഘനങ്ങളെ കോടതി ഉത്തരവില്‍ അക്കമിട്ട് നിരത്തുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അടക്കം ആവശ്യപ്പെട്ട രേഖകള്‍ കൃത്യം നല്‍കാതെ കളിച്ച നീണ്ടകാല ചരിത്രവും വിധിയിലുണ്ട്, വിശദമായി. എന്നാല്‍ അന്വേഷണം വീണയില്‍ ഒതുങ്ങില്ലെന്നും സിഎംആര്‍എല്‍ കമ്പനി വിവിധ രാഷ്ട്രീയക്കാരുമായി  നടത്തിയ കണക്കില്ലാത്ത 135 കോടിയുടെ ഇടപാടിലേക്കും അന്വേഷണം നീങ്ങുമെന്നും ഈ കോടതി വിധിയോടെ വ്യക്തമാവുകയാണ്.  അപ്പോള്‍ ആരൊക്കെ പരുങ്ങും ? വീണയോ, വീണയ്ക്കപ്പുറമോ ?

Couner point on veena vijayan karnataka highcourt.

MORE IN COUNTER POINT
SHOW MORE