വിലകൂട്ടിയതിന് ന്യായീകരണമുണ്ടോ? ദുരിതം ആരോട് പറയും?

cp
SHARE

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ വലിയ നേട്ടമായി എല്‍ഡിഎഫ് നേതാക്കളെല്ലാം നിരന്തരം പറഞ്ഞിരുന്ന കാര്യമാണ് സപ്ലൈക്കോയിലെ 13 അവശ്യസാധനങ്ങളുടെ വില ഒരു രൂപ പോലും കൂട്ടിയിട്ടില്ല എന്ന്. ഇന്നലത്തെ മന്ത്രിസഭായോഗത്തോടെ ആ മേനിപറച്ചില്‍ അവസാനിച്ചിരിക്കുന്നു. എട്ട് വര്‍ഷത്തേക്ക് കൂട്ടാത്തതിന് എട്ടിന്‍റെ പണിതന്നെയാണ് സാധാരണക്കാര്‍ക്ക് കൊടുത്തിരിക്കുന്നത്. സപ്ലൈക്കോയിലെ അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടുകയാണ്. പുതിയ വില മന്ത്രി തന്നെ പറയുന്നതാണ് നമ്മള്‍ ആദ്യംകേട്ടത്. എന്നാല്‍ സബ്സിഡി കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്തതെന്നും സാധാരണക്കാര്‍ക്ക് അനുകൂലമായ തീരുമാനമാണ് ഇതെന്നുമൊക്കെ വിശദീകരിക്കുന്നുണ്ട് ഭക്ഷ്യമന്ത്രി. അതാണ് സര്‍ക്കാരിന്‍റെ ലോജിക്. എന്നാല്‍, സപ്ലൈക്കോയിലെ വിലവര്‍ധന വിപണിയില്‍ സൃഷ്ടിക്കാന്‍ പോകുന്നത് വന്‍ വിലക്കയറ്റമായിരിക്കുമെന്ന് പറയുന്നു പ്രതിപക്ഷം. കാലിയായ സപ്ലൈക്കോ ഔട്ട്‍ലെറ്റുകളെ ഇപ്പോള്‍ തന്നെ ജനം ഏറെക്കുറെ കൈവിട്ടുകഴിഞ്ഞു. അപ്പോള്‍, വിലകൂടി വര്‍ധിപ്പിച്ചാലോ?  ജനങ്ങളുടെ ദുരിതം ആരോട് പറയും? 

Counter point on supplyco increases rates on 13 essential goods

MORE IN COUNTER POINT
SHOW MORE