തെളിവുകള്‍ മുഖ്യമന്ത്രിക്കെതിരോ? വഴിവിട്ട് സഹായിച്ചത് ആരെല്ലാം?

Counter-Point
SHARE

മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇന്ന് മാധ്യമങ്ങളെ കണ്ടു. മാസപ്പടിയില്‍ യഥാര്‍ഥ പ്രതി വീണ വിജയനല്ല, പിണറായി വിജയനാണെന്നാണ് കുഴല്‍നാടന്‍റെ ആരോപണം.  കഴിഞ്ഞദിവസം നിയമസഭയില്‍ ഉയര്‍ത്താനിരുന്ന ആരോപണമാണ്. പക്ഷേ, സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയതും രേഖകള്‍ ഉള്‍പ്പെടെ നിരത്തി ആരോപണം ഉന്നയിച്ചതും. മുഖ്യമന്ത്രി അസാധാരണമായി ഇടപെട്ട് CMRLന് കരിമണല്‍ ഖനന പാട്ടക്കരാര്‍ തിരികെ നല്‍കാന്‍ ശ്രമിച്ചെന്ന് കുഴല്‍നാടന്‍ പറയുന്നു. വീണയ്ക്ക് മാസപ്പടി ലഭിച്ചത് മുഖ്യമന്ത്രി നല്‍കിയ ഈ സേവനത്തിനെന്നും അദ്ദേഹം ആരോപിച്ചു. അധികം വൈകാതെ വിശദീകരണവുമായി വ്യവസായമന്ത്രി പി.രാജീവും മാധ്യമങ്ങളെ കണ്ടു. മാത്യു കുഴൽനാടന്‍റെ മുഖ്യമന്ത്രിയെ കുറിച്ചുള്ള ആരോപണം ഉണ്ടയുള്ള വെടി തന്നെയാണെന്നും, പക്ഷേ,  അത് യുഡിഎഫിന് എതിരാണെന്നും നിയമ മന്ത്രി പറഞ്ഞു. ഖനനത്തിന് അനുമതി നിഷേധിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്നും മന്ത്രി വിശദീകരിക്കുന്നു. അപ്പോള്‍ ആരാണ് യഥാര്‍ഥ പ്രതി?

Counter point on mathew kuzhalnadan allegation

MORE IN COUNTER POINT
SHOW MORE