കേന്ദ്രത്തെ കുലുക്കുമോ ഡല്‍ഹി സമരം? ഒപ്പം ആരൊക്ക?

Counter-Point
SHARE

കേരള സര്‍ക്കാരിപ്പോള്‍ ഡല്‍ഹിയിലാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല, എംഎല്‍എമാരും എംപിമാരും. കേന്ദ്രം സാമ്പത്തികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് കേരള സര്‍ക്കാര്‍ നാളെ ജന്തര്‍ മന്തറില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരമിരിക്കും. സമരവും ഭരണവുമെന്നത് മുമ്പും ഇടതുസര്‍ക്കാരുകള്‍ നയമായി ഉപയോഗിച്ചിട്ടുണ്ട് എങ്കിലും ഇപ്പോഴത്തേത് മുമ്പില്ലാത്തവിധം സങ്കീര്‍ണമായ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിലാണ്. ഡല്‍ഹിയില്‍ വൈകിട്ട് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വിശദമായിത്തന്നെ ആരോപിക്കപ്പെടുന്ന കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങളോട് അനുകൂല പ്രതികരണം നടത്തിയ കര്‍ണാടക സര്‍ക്കാരിന് പ്രത്യേക നന്ദി പറഞ്ഞു, അത് കേരളത്തിലെ കോണ്‍ഗ്രസിനുള്ള മറുപടികൂടിയാണ് എന്നും പറഞ്ഞു. കേന്ദ്ര അവഗണനയ്ക്കെതിരെ ആര് സമരമിരുന്നാലും പിന്തുണയ്ക്കും എന്നായിരുന്നു ഇന്ന് ഡല്‍ഹിയില്‍ കേന്ദ്രവിരുദ്ധ സമരം നടത്തിയ കര്‍ണാടക സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിയുടെ നിലപാട്. അപ്പോള്‍ ഡല്‍ഹി സമരത്തില്‍ കേരള സര്‍ക്കാരിനൊപ്പം ആരൊക്കെ? സമരം എന്ത് ചലനമുണ്ടാക്കും? 

Counter point on delhi strike

MORE IN COUNTER POINT
SHOW MORE