ജലീലിനെ രാജ്യദ്രോഹിയെന്ന് വിളിക്കാമോ? ദുഷിച്ച വാക്കോ ദുര്‍വ്യാഖ്യാനമോ?

Counter-Point
SHARE

അങ്ങനെ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി.ജലീല്‍ തന്റെ വിവാദ വരികള്‍ പിന്‍വലിച്ചു. കശ്മീര്‍ യാത്രക്കിടയില്‍ എഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തിയത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു. ഇത്രയുമാണ് ഇന്ന് വൈകിട്ടോടെ കെ.ടി. ജലീല്‍ എഫ്ബിയില്‍ കുറിച്ചത്. രാവിലെ പക്ഷെ അദ്ദേഹത്തിന്റെ നിലപാട് അതായിരുന്നില്ല. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കാശ്മീര്‍ എന്നെഴുതിയാല്‍ അതിന്റെ അര്‍ഥം മനസിലാകാത്തവരോട് സഹതാപം മാത്രം എന്നായിരുന്നു. വൈകിട്ടായപ്പോള്‍ ജലീലിന് തന്നെ ബോധ്യമായി സഹതാപം മാത്രം പോരാ എന്ന്. അപ്പോള്‍ ചോദ്യമിതാണ്. അങ്ങനെ വരികള്‍ പിന്‍വലിച്ച് ഓടിയാല്‍ തീരുമോ കെ.ടി.ജലീല്‍ പറഞ്ഞതിലെ പ്രശ്നം?

MORE IN COUNTER POINT
SHOW MORE