വീണ വിജയനെതിരെ ആരോപണമെന്തിന്?; മുഖ്യമന്ത്രി എല്ലാ മറുപടികളും പറഞ്ഞോ?

Counter-Point
SHARE

സ്വപ്ന സുരേഷ് കൃത്യമായ ഇടവേളകളില്‍ വലിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലെ അവസാനത്തേതാണ്, ഇന്നലെ പറഞ്ഞതാണ് ആദ്യം കേട്ടത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ വരാനിരുന്ന ഷാര്‍ജ ഭരണാധികാരിയുടെ യാത്ര തിരുവനന്തപുരത്തേക്കാക്കി, രാജ്ഭവനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വെട്ടിത്തിരുത്തി ക്ലിഫ് ഹൗസ് വഴിയാക്കി. അങ്ങനെ മുഖ്യമന്ത്രിയുടെയും മറ്റും താല്‍പര്യത്തില്‍ അവിടെ ബിസിനസ് ചര്‍ച്ച നടന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഷാര്‍ജ ഷേഖിന്റെ സന്ദര്‍ശനം നടപ്പാക്കിയത്. ക്ലിഫ് ഹൗസില്‍ രഹസ്യയോഗങ്ങള്‍ക്കായി  പലവട്ടം വന്നിട്ടുണ്ട്. തനിച്ചും വന്നിട്ടുണ്ട്. 2016നും 2020 ഇടയിലെ ക്ലിഫ്ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന വെല്ലുവിളിയും സ്വപ്ന സുരേഷ് നടത്തുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരെയുമുണ്ട് ആരോപണം. അപ്പോള്‍ ഈ ആരോപണപ്പുകമറ എങ്ങനെ നീങ്ങും? ആര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തം? 

MORE IN COUNTER POINT
SHOW MORE