സ്പ്രിങ്ക്ളര്‍ കരാറില്‍ വീണ വിജയന് പങ്കോ? കുഴയ്ക്കുന്നോ ഈ ചോദ്യശരങ്ങൾ?

Counter-Point
SHARE

മുഖ്യമന്ത്രിയുടെ സാക്ഷ്യം വസ്തുതാവിരുദ്ധമായാല്‍ കേരളത്തിന് സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികമല്ലേ? അതിനു പിന്നാലെ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി സ്വപ്നസുരേഷ് രംഗത്തെത്തുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ അവഗണിക്കാവുന്നതാണോ? ഇന്നലെ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച വാദത്തോട് പൊട്ടിത്തെറിച്ച്  പ്രതികരിച്ച മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് ഇന്ന് മാത്യു തന്നെ വെല്ലുവിളിക്കുമ്പോള്‍ മറുപടി വ്യക്തമാക്കേണ്ടതാരാണ്? അടിമുടി ദുരൂഹത നിറഞ്ഞ സ്പ്രിങ്ക്ളര്‍ കരാറില്‍ വീണ വിജയന് പങ്കാളിത്തമുണ്ടോ? സര്‍ക്കാര്‍ പദ്ധതിയായ സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന് നിയമനം കിട്ടിയതിനു പിന്നില്‍ വീണ വിജയന്‍ ഇടപെട്ടിട്ടുണ്ടോ? ഷാര്‍ജ ഷെയ്ഖിന്റെ സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രിയും കുടുംബവും അനധികൃത കൂടിക്കാഴ്ച സംഘടിപ്പിച്ചിട്ടുണ്ടോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.

MORE IN COUNTER POINT
SHOW MORE