പെട്രോള്‍ ഡീസല്‍ വിലക്കുതിപ്പില്‍ ജനംവലഞ്ഞ് പൊരിയുന്ന നേരത്ത് നേരിയ ആശ്വാസമായി ഇന്നലെ കേന്ദ്ര നികുതി കുറച്ചത്. നികുതി കൂട്ടി കൂട്ടി വിലയിങ്ങനെ സഞ്ചുറികടത്തിയതും കണ്ണത്താവിധം കുത്തനെ ഉയര്‍ത്തിയതും കേന്ദ്രമാണ്. അപ്പോഴൊക്കെ അതിന്‍റെ ആനുകൂല്യം പറ്റി പറ്റി സംസ്ഥാനവും അധികവരുമാനമുണ്ടാക്കി. ഒരറ്റ തവണപോലും ആ അധിക വരുമാനം വേണ്ടെന്ന് വയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറായില്ല. ഒറ്റത്തവണപോലും നികുതി കൂട്ടിയില്ലല്ലോ എന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇതേ കുറിച്ച് ചോദിക്കുമ്പോഴൊക്കെ പറഞ്ഞ് കൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഈ രണ്ട് സര്‍ക്കാരുകളും ജനത്തോട് ചെയ്യുന്നതെന്താണ് ? ഒറ്റക്കേള്‍വിയില്‍ സാധരണക്കാരന് മനസിലാകാത്ത നികുതിക്കണക്കുകള്‍ പറഞ്ഞ് എത്രനാള്‍ ജനത്തെ പിഴിയും ?