‘സൗഭാഗ്യ’ പ്രസ്താവന അപമാനകരമോ? തൃക്കാക്കരയില്‍‌ പ്രതിഫലിക്കുമോ?

Counter-point
SHARE

തൃക്കാക്കരയിലെ ഫലം സംസ്ഥാന ഭരണത്തില്‍ ഒരു മാറ്റമുണ്ടാക്കുവാൻ പോകുന്ന ഒരു ഫലം അല്ല എന്ന് പറയേണ്ടിയിരിക്കുന്നു. പക്ഷെ അവിടെ ജയിച്ചാല്‍ എല്‍ഡിഎഫിന് സെഞ്ചുറിയാണ്, യുഡിഎഫിന് ആകട്ടെ കനത്ത രാഷ്ട്രീയതിരിച്ചടിയാണ്. അങ്ങനെ സര്‍വസജ്ജരായി മുന്നണികള്‍ ഇറങ്ങുമ്പോഴാണ് ഇപ്പോള്‍ പുതിയ ഒരു വിവാദം.കഴിഞ്ഞ ദിവസം തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി നടത്തിയ ഒരു പരാമര്‍ശത്തിനെതിരെ യുഡിഎഫ് കടുത്ത പ്രതിഷേധത്തിലാണ് ഇപ്പോഴുള്ളത് . മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

ഇവിടെ നമ്മുടെ നാടാകെയും ജനങ്ങളാകെയും ആഗ്രഹിക്കുന്നപോലെയും ആ 99 നിറഞ്ഞ നൂറിലേക്കെത്തിക്കാന്‍ ഉള്ള അവസരമാണ് ഇപ്പോള്‍ കൈവന്നത്. ആ ഘട്ടത്തില്‍,,, പറ്റിയ അബദ്ധം തിരുത്താനുള്ള ഒരവസരംകൂടി തൃക്കാക്കരക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യവും ക്രൂരവുമെന്നും കേരളം അപമാനഭാരത്താല്‍ തലകുനിക്കുന്നുവെന്നും പ്രതിപക്ഷനേതാവും തിരിച്ചടിച്ചു. അപ്പോള്‍ മുഖ്യമന്ത്രി ഉദ്ദേശിച്ച സൗഭാഗ്യം ഏതാണ്? ഈ വിവാദത്തില്‍ എന്താണ്?  കൗണ്ടര്‍പോയന്റ് ചര്‍ച്ച െചയ്യുന്നു.

MORE IN COUNTER POINT
SHOW MORE