വിലക്ക് സിപിഎം ചോദിച്ചുവാങ്ങിയതോ? കോടതി പറഞ്ഞപ്പോള്‍ ബോധ്യപ്പെട്ടോ?

Counter-Point
SHARE

100 ല്‍ 43 പേര്‍....കോവിഡ് രോഗികളാണ് നമ്മുടെ സംസ്ഥാനത്ത്. ഇന്നത്തെ കണക്കാണ്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കു കൂടിയാണിത്. വീട്ടിലിരിക്കു, അനാവിശ്യ യാത്ര ഒഴിവാക്കൂ, പനിയുള്ളവര്‍ ടെസ്റ്റ് ചെയ്യൂ.. ഇതൊക്കെ പറയുന്നത് സര്‍ക്കാര്‍ തന്നെയാണ്. പക്ഷേ ആ സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടി, സിപിഎം.. ജില്ലാ സമ്മേളനങ്ങള്‍ ഒന്ന് നീട്ടിവയ്ക്കാന്‍ പോലും തയാറാകാതെ തുടരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നത് എന്നാണ് വാദം. പക്ഷേ, പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇന്ന് കോടതിയും മുഖത്തടിച്ചപോലെ ചോദിച്ചു.. ഇതെന്താണ് ഇങ്ങനെയെന്ന് ? 50 പേര്‍ കൂട്ടം കൂടരുതെന്ന് പറയുന്നിടത്ത് റിപ്പബ്ലിക് ദിന പരിപടിയില്‍ പോലും ആ നിലയ്ക്ക് ചിട്ടപ്പെടുത്തുന്നിടത്ത്.. രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമായി പിന്നെന്ത് പ്രത്യേകത ? പിന്നെന്ത് ന്യായം ? കാസര്‍ക്കോട്ടെ സിപിഎം സമ്മേളനവും വിലക്കി കോടതി. കോടതിയുടെ ഈ പ്രഹരം സിപിഎം ചോദിച്ചുവാങ്ങിയതോ? പുതിയ കോവിഡ് നിന്ത്രണണ മാനദണ്ഡം രാഷ്ട്രീയ ലക്ഷ്യം വച്ചോ. ?

MORE IN COUNTER POINT
SHOW MORE