ദിലീപിനെതിരായ കേസിൽ വഴിത്തിരിവോ? ഈ റെയ്ഡ് എത്ര നിര്‍ണായകം?

Counter-Point
SHARE

നടി ആക്രമിക്കപ്പെട്ട കേസ് വിസ്താരത്തിന്റെ അന്തിമഘട്ടത്തിലാണ്. ഫെബ്രുവരിയില്‍ വിചാരണ തീരണം. അഞ്ചുവര്‍ഷമായി ആ ക്രൂരകൃത്യം നടന്നിട്ട്. അതിന് പിന്നാല്‍ പള്‍സര്‍ സുനിയെന്ന ക്രിമിനലും സംഘവും മാത്രമോ നടന്‍ ദിലീപിന്റെ ഗൂഢാലോചനകൂടിയോ എന്നതാണ് ചോദ്യം. ദിലീപിനോട് അടുപ്പമുണ്ടായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ ചില വലിയ വെളിപ്പെടുത്തലുകളാണ് വിചാരണയുടെ അവസാനനാളുകളില്‍ ഒരു ട്വിസ്റ്റുണ്ടാക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് ആലുവയിലെ വീട്ടിലിരുന്ന് കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് പറഞ്ഞെന്നും മാത്രമല്ല, പള്‍സര്‍ സുനിയെ അവിടെവച്ച് സംഭവങ്ങള്‍ക്ക് മുമ്പുതന്നെ കണ്ടിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. നടി ആക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുന്നു. ബാലചന്ദ്രകുമാറിന്റെ പരാമര്‍ശങ്ങളെ തുടര്‍ന്നെടുത്ത കേസുകള്‍ വേറെ. അദ്ദേഹത്തിന്റെ മൊഴിയെടുത്ത പൊലീസ് ഇന്ന് നടത്തിയത് ഒരു വലിയ നീക്കമാണ്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ റെയ്ഡിനെത്തുന്നു. ഗേറ്റ് തുറക്കുന്നില്ല. മതില്‍ ചാടിക്കടന്ന് മുന്നോട്ട്. സമാന്തരമായി ഒരു സംഘം ദിലീപിന്റെ നിര്‍മാണക്കമ്പനി ഓഫിസിലും. ഈ നീക്കങ്ങള്‍ ഈ ഘട്ടത്തില്‍ എത്ര നിര്‍ണായകം? ന

MORE IN COUNTER POINT
SHOW MORE