കെ റെയിലില്‍ സിപിഐയും ഒപ്പമില്ല? സര്‍ക്കാരിന് മറച്ചുവയ്ക്കാനുണ്ടോ?

counter-point
SHARE

സില്‍വര്‍ലൈന്‍ വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയാണ് നമ്മളീ കേട്ടത്. ഇത് ഇന്ന് പറഞ്ഞതല്ല, ഒരാഴ്ച മുന്‍പത്തെതാണ്. വെള്ളമുണ്ടെന്ന് കരുതി ഇപ്പഴേ മുണ്ടുമടക്കേണ്ട എന്ന കാനത്തിന്‍റെ അന്നത്തെ ആ സാവകാശനയത്തിന് ഇപ്പോള്‍ സിപിഐയില്‍ അല്‍പം മാറ്റമുണ്ടായിട്ടുണ്ട്. പദ്ധതി വിവരങ്ങള്‍ വരട്ടെ കാത്തിരിക്കാം എന്ന് അന്ന് പറഞ്ഞ കാനം അടക്കമുള്ളവര്‍,  ഇപ്പോള്‍ നയം കടുപ്പിക്കുകയാണ്.  സില്‍വര്‍ ലൈനില്‍ ഡിപിആര്‍ അഥവാ വിശദ പദ്ധതി റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന നിലപാടിലാണ് ഇപ്പോള്‍ എല്‍ഡിഎഫിലെ പ്രധാനഘടക കക്ഷി. ഇക്കാര്യം സിപിഐ, സിപിമ്മിനോട് ആവശ്യപ്പെടുകയും ചെയ്യും. ഈ പദ്ധതിയെ പല്ലും നഖവും ചേര്‍ത്ത് എതിര്‍ക്കുന്നവരുടെ ഒപ്പം സിപിഐ ഇല്ല എങ്കിലും സിപിഐക്കും ബോധ്യപ്പെടാത്ത ചിലത് സില്‍വര്‍ലൈനിലുണ്ടെന്ന് വ്യക്തം. എങ്കില്‍ അതെന്താണ് ? സില്‍വര്‍ലൈനില്‍ എന്തെങ്കിലും മറയ്ക്കുന്നുണ്ടോ?

MORE IN COUNTER POINT
SHOW MORE