പിണറായിയുടേത് രാഷ്ട്രീയ നിയമന ഭരണമോ? സത്യവാചകത്തിന് വിലയില്ലേ?

Counter-Point
SHARE

ഉന്നതവിദ്യാഭ്യാസരംഗത്ത് മികച്ച മുന്നേറ്റം നടത്തിയെന്നവകാശപ്പെടുന്ന കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് സര്‍വകലാശാലകളുടെ തലവന്‍ കൂടിയായ ഗവര്‍ണര്‍ തുറന്നടിച്ചിക്കുന്നു.  സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശത്തെ അട്ടിമറിക്കുന്ന കേരളസര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ താല്‍പര്യ സംരക്ഷണത്തിനുള്ള ഇടങ്ങളായി ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ ഉപയോഗിക്കുന്നു എന്ന് പൊതു സമൂഹത്തോട് പറഞ്ഞത് സംസ്ഥാനത്തിന്‍റെ ഭരണത്തലവന്‍ തന്നെയാണ് എന്നത് ഇതിന്‍റെ ഗൗരവും കൂട്ടുന്നു. ഭരണകക്ഷിയുടെ രാഷ്ട്രീയ ചട്ടുകമാകാന്‍ തന്നെ പ്രതീക്ഷിക്കേണ്ടെന്നും ചാന്‍സലര്‍ പദവി മുഖ്യമന്ത്രി തന്നെ എടുത്തോളൂ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് സര്‍വകലാശാലകളിലെ നിയമനവിവാദം ഒന്നിലേറെത്തവണ വാര്‍ത്തയായി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കിയതായിരുന്നു ഒടുവിലത്തേത്. ഉന്നതവിദ്യാഭ്യാസമന്ത്രി നേരിട്ട് ഇക്കാര്യത്തില്‍ ഇടപെട്ടു എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഭീതിയോ പ്രീതിയോ കൂടാതെ ഭരിച്ചുകൊള്ളാം എന്ന സത്യവാചകം അട്ടിമറിക്കപ്പെടുന്നോ കേരളത്തില്‍. സര്‍വകലാശാലകളില്‍ കമ്യൂണിസ്റ്റ് വല്‍ക്കരണമോ.

രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പാക്കാനുള്ള വേദിയായി സര്‍വകലാശാലകളെ ഉപയോഗിക്കുന്നു എന്ന ഗുരുതരമായ ആരോപണം, ഭരണതലവന്‍ കൂടിയായ ഗവര്‍ണറാണ് ഉന്നയിക്കുന്നത് 

MORE IN COUNTER POINT
SHOW MORE