മിന്നലാക്രമണം ഓര്‍മിപ്പിച്ച് അമിത് ഷാ; എങ്ങനെയാവണം മറുപടി?

counter-point
SHARE

വൈശാഖ് എന്ന ഇരുപത്തിനാലുകാരനെ നാട് കണ്ണീരോടെ യാത്രയാക്കിയ പകലാണ് കടന്നുപോയത്. കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച മറ്റ് നാല് സൈനികരെയും രാജ്യം ആദരവോടെ യാത്രയാക്കി. കൊല്ലം ഓടനാവട്ടത്തെ വൈശാഖ് വീടുവച്ചിട്ട് മാസങ്ങളേയായുള്ളു. ആ കുടുംബത്തിന്റെ ആശ്രയംതന്നെയായിരുന്ന യുവാവ്. അതുപോലെതന്നെയാകണം നഷ്ടപ്പെടുന്ന ഓരോ സൈനികന്റെയും ചുറ്റുപാട്. ഒരു സൈനികന്റെ ത്യാഗത്തോളം മറ്റെന്തുവരും? ഇന്നീ ചര്‍ച്ച തുടങ്ങുമ്പോള്‍ ആമുഖമായി നല്‍കാതെ വയ്യ, ഒരു ബിഗ് സല്യൂട്ട്, അതിരുകാക്കുന്ന, ഓരോ ഇന്ത്യക്കാരന്റെയും ഉറക്കം സമാധാനത്തോടെയാക്കുന്ന ഓരോ സൈനികനും.

ഇനി വിഷയത്തിലേക്ക് വരുമ്പോള്‍ പൂഞ്ചില്‍ അഞ്ച് സൈനികരെ നഷ്ടമായതിന് പിന്നാലെയാണ് ഇന്ന് ഗോവയില്‍ ഒരു പൊതുപരിപാടിയില്‍ നമ്മളാദ്യം കേട്ട വാക്കുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍നിന്ന് ഉണ്ടായത്. പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ നടന്ന സമയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുള്ള നേരമാണ്. മുമ്പത്തെപ്പോലെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ. കൗണ്ടര്‍പോയന്റ് ചര്‍ച്ചചെയ്യുന്നു, പൂഞ്ചില്‍ പൊലിഞ്ഞ ജീവനുകള്‍ക്കും കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്കും എന്താകണം മറുപടി?

MORE IN COUNTER POINT
SHOW MORE
Loading...
Loading...