സിപിഎം വാദം പൊളിയുന്നോ? അപ്പോള്‍ ഷുക്കൂറിന്റെ ജീവന് ആരുത്തരം നല്‍കും?

Counter-Point
SHARE

പി ജയരാജന്‍, ടി വി രാജേഷ് തുടങ്ങിയ സിപിഎം നേതാക്കളെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ടു. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പന്ത്രണ്ടു പേരെ കണ്ണൂര്‍ അസിസ്റ്റന്‍റ് സെഷന്‍സ് കോടതി വെറുതെ വിട്ടത്. അരിയില്‍ ഷുക്കൂറിന്‍റെ വധത്തിലേക്ക് നയിച്ച കേസായാണ് ഈ അക്രമം അറിയപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍, എംഎല്‍എ ആയിരുന്ന ടി വി രാജേഷ് തുടങ്ങിയവര്‍ സഞ്ചരിച്ച വാഹനം ഒരും സംഘം മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ മാരാകായുധങ്ങളുമായെത്തി അക്രമിച്ചെന്നായിരുന്നു കേസ്. ജില്ലാ സെക്രട്ടറിയടക്കമുള്ളവരെ ആക്രമിച്ചതിന്‍റെ വൈകാരിക പ്രതിഫലനമായാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വധശ്രമത്തിന് തെളിവില്ലെങ്കില്‍ ഷുക്കൂറിന്റെ ജീവന് ആരുത്തരം പറയും?

MORE IN COUNTER POINT
SHOW MORE
Loading...
Loading...