മതത്തെ വ്രണപ്പെടുത്തിയില്ലെന്ന് സഭ; തമ്മിലടിച്ച് രാഷ്ട്രീയക്കാരും: എങ്ങനെ തീരും?

Counter-Point-23
SHARE

പാലാ ബിഷപ്പിന്റെ പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദം കേരളത്തിന് അവസാനിപ്പിക്കണം. എങ്ങനെയാണത് തീരേണ്ടത് എന്നതില്‍ പക്ഷെ നമുക്കിനിയും ഒരു സമവായമായില്ല. പറയാനുള്ളതെല്ലാം പറഞ്ഞു എന്ന നിലപാടിലാണ് സര്‍ക്കാര്‍. തിരുത്തേണ്ടത് ആരാണെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി. അത് അധികാരസ്ഥാനത്തിരിക്കുന്നവര്‍ പറഞ്ഞ് ചെയ്യിക്കേണ്ടതല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇതിനപ്പുറമൊന്നും എല്‍ഡിഎഫില്‍ ഇന്ന് ഉയര്‍ന്നുവന്നുമില്ല. മറുവശത്ത് യുഡിഎഫ് പക്ഷെ സര്‍ക്കാരിനാണ് ചെയ്യാനുള്ളത് എന്ന നിലപാടില്‍ ഉറച്ചുതന്നെ. മുസ്്ലിം സംഘടനകള്‍ ബിഷപ് പരാമര്‍ശം പിന്‍വലിക്കണമെന്ന നിലപാടില്‍. മുഖ്യമന്ത്രിയുടെ വിശദമായ നിലപാട് പറച്ചിലിന് പിന്നാലെ രംഗത്തുവന്ന സിറോ മലബാര്‍ സഭ പാലാ ബിഷപ്പിന് ഉറച്ച പിന്തുണ നല്‍കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു–എതെങ്കിലും മതത്തെയെ വിശ്വാസത്തെയോ വ്രണപ്പെടുത്തുംവിധം ബിഷപ് സംസാരിച്ചിട്ടില്ല. അപ്പോള്‍ ഇതെങ്ങനെ തീരും?

MORE IN COUNTER POINT
SHOW MORE
Loading...
Loading...