കണക്കുകൾ നിരത്തി വാദം പൊളിച്ച് മുഖ്യമന്ത്രി; നർക്കോട്ടിക് വിവാദം തീരുമോ?

counter-point
SHARE

നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍  വ്യക്തമായ വിശദീകരണവുമായി മുഖ്യമന്ത്രി. മതപരിവര്‍ത്തന ആരോപണവും നര്‍ക്കോട്ടിക് ജിഹാദ് വിവാദവും തെറ്റാണെന്ന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി. അനാവശ്യമായ പരാമര്‍ശം നടത്തിയവര്‍ തെറ്റുമനസിലാക്കി തിരുത്തണം. സര്‍വകക്ഷിയോഗം വിളിക്കേണ്ട കാര്യമില്ലെന്നും എന്നാല്‍ മതസാമുദായിക നേതാക്കളെ കാണുന്ന കാര്യം ആലോചിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചതിനു ശേഷമാണ് മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം പാലാബിഷപ്പ് പരാമര്‍ശം പിന്‍വലിക്കണമെന്ന് മുസ്‍ലിം സംഘടനകള്‍ യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ നര്‍ക്കോട്ടിക് ജിഹാദ് വിവാദം അവസാനിക്കുമോ?  വിഡിയോ കാണാം

MORE IN COUNTER POINT
SHOW MORE
Loading...
Loading...