സിപിഎം സെക്രട്ടറി പറഞ്ഞതിന്റെ അടിസ്ഥാനമെന്ത്?; ഇടപെടുമോ സർക്കാർ?

Counter-Point
SHARE

പാലാ ബിഷപ്പ് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പിനിടെ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ കേരളം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. ബിഷപ്പിനെ എതിര്‍ത്തും അനുകൂലിച്ചും പ്രസ്ഥാനങ്ങള്‍, വ്യക്തികള്‍ എല്ലാം വന്നു. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കരുത് പരാമര്‍ശങ്ങള്‍ എന്ന് വിലയിരുത്തിയവര്‍ നിര്‍ദേശിച്ചു ഇതില്‍ ഇടപെടലുകള്‍വേണം. സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്യണം. എന്താണ് ഉദ്ദേശിച്ചത് എന്ന് ബിഷപ്പുതന്നെ വിശദീകരിക്കണം എന്നൊക്കെ. അതൊന്നും ഇനിയും ഉണ്ടായില്ല എന്നിരിക്കെ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു, വിവാദപരാമര്‍ശങ്ങളെ തുടര്‍ന്ന് ഉണ്ടായ കലുഷിത സാഹചര്യം അവസാനിപ്പിക്കാന്‍ ഉചിതമായ നടപടിയെടുക്കണമെന്ന്. പാര്‍ട്ടി പ്രശ്നം ചര്‍ച്ചചെയ്യുമ്പോള്‍ത്തന്നെ മന്ത്രി വി.എന്‍.വാസവന്‍ ബിഷപ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടു. അതിനുശേഷം മന്ത്രി പറഞ്ഞതുമാണ് തുടക്കത്തില്‍ നമ്മള്‍ കണ്ടത്. അപ്പോള്‍  ഈ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുമോ? എങ്കില്‍ എങ്ങനെയാകണം അത്? ബിഷപ്പിന് ദുരുദ്ദേശ്യമില്ലായിരുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനമെന്താണ്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...