തോറ്റാൽ പിന്നെ തോക്കോ വഴി?; ബന്ധങ്ങളെ നിർവചിക്കുന്നത് എന്ത്?

cp
SHARE

കോതമംഗലത്ത് കേട്ട മൂന്ന് വെടിയൊച്ചയുടെ ഞെട്ടല്‍ മാറിയിട്ടില്ല കേരളത്തിന്. കണ്ണൂര്‍ സ്വദേശിനി മാനസയെന്ന ഡെന്റല്‍ ഡോക്ടറെ കണ്ണൂരില്‍നിന്നുതന്നെയുള്ള രാഖിലെന്ന യുവാവ് മുറിയില്‍ചെന്ന് വെടിവച്ചുകൊല്ലുന്നു, പിന്നാലെ മൂന്നാമത്തെ വെടിയുണ്ടയില്‍ സ്വന്തം ജീവനും അവസാനിപ്പിക്കുന്നു. അവിശ്വസനീയമാണ് നമുക്കിത്. മാനസയെ രാഖിലിന് നേരത്തെയറിയാം. മുമ്പ് ശല്യംചെയ്തെന്ന പരാതി പൊലീസ് ഇടപെട്ട് തീര്‍ത്തതാണെന്ന് കേട്ടു. തന്നെ അവഗണിച്ച യുവതിയോട് ചെയ്യാനോ പറയാനോ മറ്റൊന്നുമല്ല ആ യുവാവ് തിരഞ്ഞെടുത്തത്. മാനസ താമസിക്കുന്നതിന് തൊട്ടരികെ വന്ന് താമസമാക്കുന്നു. തീരുമാനിച്ചുറപ്പിച്ച സമയത്ത് ആക്രമിച്ച് വധിക്കുന്നു. എങ്ങനെയാണ് ഇത്തരമൊരു തോക്ക് രാഖിലിന് കിട്ടിയത് എന്നത് പൊലീസ് അന്വേഷിക്കുകയാണ്. ചില വിവരങ്ങളെങ്കിലും ഇനിയും വരാനുമുണ്ട്. പക്ഷെ വ്യക്തമായ ഒരു ചോദ്യം നമുക്ക് മുന്നിലുണ്ട്. രണ്ടാള്‍തമ്മിലെ ബന്ധങ്ങളെ നിര്‍വചിക്കുന്നത് എന്താണ്? മോഹഭംഗം എന്ന അവസ്ഥ ഇങ്ങനെയൊരു തുടര്‍ച്ച മാത്രമേ സൃഷ്ടിക്കൂവെന്ന് ഞെട്ടലോടെ സ്വീകരിക്കണോ നമ്മള്‍? കൗണ്ടര്‍പോയിന്റ് വിഡിയോ..

MORE IN COUNTER POINT
SHOW MORE
Loading...
Loading...