കൊടിയ നീതിനിഷേധത്തിന്‍റെ ഇര; സ്റ്റാന്‍ സ്വാമിയുടെ ജീവന് ആര് ഉത്തരം പറയും..?

Counter-Point-06-07
SHARE

ഭീമ കൊറേഗാവ് കേസില്‍ വിചാരണത്തടവുകാരനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു. മരണം ഞെട്ടിക്കുന്നതെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. അനുശോചിച്ച് രംഗത്തുവന്ന സാമൂഹ്യ, രാഷ്ട്രീയ നേതാക്കള്‍ ഭരണകൂട ഭീകരതയുടെ ഇരയാണ് സ്റ്റാന്‍ സ്വാമിയെന്ന് വിമര്‍ശിച്ചു. അധസ്ഥിത ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഫാദര്‍ സ്റ്റാന്‍ സ്വാമി കൊടിയ നീതിനിഷേധത്തിന് ഇരയായാണ് യാത്രയാകുന്നത്. മൂന്നരപ്പതിറ്റാണ്ട് കാലം ജാര്‍ഖണ്ഡിലെ ആദിവാസികളുടെ അവകാശപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് തടവിലാക്കപ്പെട്ട ആദിവാസി യുവാക്കള്‍ക്ക് വേണ്ടി നിയമപോരാട്ടങ്ങള്‍ നയിച്ചു. ഒടുവില്‍ മാവോയിസ്റ്റെന്ന് മുദ്രകുത്തി ഭീമ കൊറേഗാവ് കേസില്‍ പ്രതിയാക്കി ഭരണകൂടം തടവിലാക്കി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് ഉത്തരം പറയേണ്ടതാര്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...