സര്‍ക്കാരും കിറ്റെക്സും തമ്മില്‍ പ്രശ്നമെന്താണ്; പരിഹാരസാധ്യതകള്‍ എത്ര ?

counter-point
SHARE

സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആക്ഷേപങ്ങള്‍ ഉന്നയിച്ച വ്യവസായ ഗ്രൂപ്പ് കിറ്റക്സ് വലിയൊരു പദ്ധതിയില്‍നിന്ന് പിന്‍മാറുന്നുവെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ഇന്ന് കിറ്റക്സ് വ്യക്തമാക്കുന്നു, തങ്ങളെ തമിഴ്നാട് സര്‍ക്കാര്‍ നിക്ഷേപത്തിന് ക്ഷണിക്കുന്നുവെന്ന്. കിറ്റെക്സ് സ്ഥാപനങ്ങളില്‍ നിരന്തരമായി നടന്ന പരിശോധനകള്‍ വേട്ടയാടലാണെന്ന് ആരോപിച്ചാണ് അവര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞത്. കിറ്റക്സ് മുന്നോട്ടുവയ്ക്കുന്നത് ഗുരുതരമായ ഒരു പ്രശ്നമാണ്. വ്യവസായ സൗഹൃദമാകാന്‍ കിണഞ്ഞുശ്രമിക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഇപ്പോഴും മാറ്റങ്ങളൊന്നുമില്ലേ എന്നതാണ് അത്. സര്‍ക്കാരിന്റെ മറുപടി പ്രശ്നങ്ങളുണ്ടെങ്കില്‍ സര്‍ക്കാരുമായിത്തന്നെ ഉന്നയിക്കണമെന്നതാണ്. സംസ്ഥാന താല്‍പര്യത്തെ ഹനിക്കുന്ന നിലപാടുകളില്‍നിന്ന് പിന്മാറണം കിറ്റെക്സ് എന്നാണ്. അപ്പോള്‍ സര്‍ക്കാരും കിറ്റെക്സും തമ്മില്‍ പ്രശ്നമെന്താണ്? പരിഹാരസാധ്യതകള്‍ ഇനിയെത്രയാണ്? ആയിരങ്ങള്‍ക്ക് തൊഴില്‍ കിട്ടുന്ന പദ്ധതികള്‍ ഇവിടെത്തന്നെ നടപ്പാക്കാന്‍ ഉണ്ടാകേണ്ടത് എന്താണ്? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...